പോൺ ചലച്ചിത്രതാരം ജെസ്സി ജെയ്നിന്റെ മരണ കാരണം പുറത്ത്

By: 600007 On: Jul 9, 2024, 8:50 AM

 

ന്യൂയോർക്ക്: പോൺ ചലച്ചിത്രതാരം ജെസ്സി ജെയ്നിന്റെ മരണ കാരണം അമിതമായ മയക്കുമരുന്നാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. 2024 ജനുവരിയിലാണ് ജെസ്സി മരിക്കുന്നത്. ഫെൻ്റനൈലിൻ്റെയും കൊക്കെയ്ൻ്റെയും വിഷാംശം അമിതമായി ഉള്ളിൽച്ചെന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു.  മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണ് കണ്ടെത്തിയത്. 2024 ജനുവരി 24-ന് ഒക്‌ലഹോമയിലെ കാമുകൻ്റെ വീട്ടിലാണ് 43-കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഒക്‌ലഹോമ മെഡിക്കൽ എക്‌സാമിനർ ഓഫീസറാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഞായറാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ മൃതദേഹം ജീർണിച്ച അവസ്ഥയിലാണെന്നും പറയുന്നു.  പ്രതികരണമില്ലാത്തതിനെ തുടർന്ന് കാമുകൻ്റെ തൊഴിലുടമയുടെ അഭ്യർഥനയെ തുടർന്നാണ് പൊലീസ് വീട് പരിശോധിച്ചത്.  

പോൺ മേഖലയിലെ പ്രമുഖ നടിയായിരുന്നു ജെസ്സി ജെയ്ൻ. 100-ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. നിരവധി അവാർഡുകളും നോമിനേഷനുകളും നേടി. 2002-ലാണ് കരിയർ ആരംഭിക്കുന്നത്. ഡിജിറ്റൽ പ്ലേഗ്രൗണ്ട് സ്റ്റുഡിയോയുമായി കരാർ ഒപ്പിട്ടു. 2014 വരെ അവിടെ തുടർന്നു. പിന്നീട് ജൂൾസ് ജോർദാൻ വീഡിയോയുമായി കരാറിലേർപ്പെട്ടു. 2017-ൽ രം​ഗത്തുനിന്ന് പിൻവാങ്ങി. ബേവാച്ച്: ഹവായിയൻ വെഡ്ഡിംഗ്, പൈറേറ്റ്സ് II: സ്റ്റാഗ്നെറ്റിസ് റിവഞ്ച്, സ്റ്റാർസ്‌കി ആൻഡ് ഹച്ച്, ഫാമിലി ബിസിനസ്, എൻട്യൂറേജ്, നൈറ്റ് കോൾസ്, ദി ബാഡ് ഗേൾസ് ക്ലബ് എന്നിവയുൾപ്പെടെ മുഖ്യധാരാ ടിവി ഷോകളിലും സിനിമകളിലും ഇവർ അഭിനയിച്ചു. സിഎൻബിസി ഡോക്യുമെൻ്ററി പോൺ: ബിസിനസ് ഓഫ് പ്ലഷറിലും അവർ അഭിനയിച്ചു.