യുക്രൈയ്‌നില്‍ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യന്‍ ബോംബാക്രമണം; 36 പേര്‍ കൊല്ലപ്പെട്ടു, രക്ഷാ പ്രവര്‍ത്തനം തുടരുന്നു

By: 600007 On: Jul 9, 2024, 6:10 AM

 

യുക്രൈയ്‌നിലുടനീളം മിസൈല്‍ ആക്രമണം നടത്തി റഷ്യ. ആക്രമണത്തില്‍ മൂന്നുഡസനോളം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കീവിലെ കുട്ടികളുടെ ആശുപത്രിയിലേക്കും റഷ്യന്‍ സേന ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബാക്രമണമാണ് നടത്തിയതെന്നും ആശുപത്രിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും നിരവധിപേര്‍ ഇതിനോടകം കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നിരവധി മൃതദേഹങ്ങള്‍ ഇതിനോടകം തന്നെ ആശുപത്രിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. യുക്രൈന്റെ തെക്ക് കിഴക്കന്‍ തലസ്ഥാനത്തിലെ അഞ്ച് പ്രധാനപ്പെട്ട നഗരങ്ങള്‍ക്ക് നേരെയാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് സെലെന്‍സ്‌കി പറഞ്ഞു. നഗരങ്ങളെ ആക്രമിക്കാന്‍ എത്തിയ 38 മിസൈലുകളുടെ ആക്രമണത്തില്‍ 33 പേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും 137 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രൈനിയന്‍ അധികൃതര്‍ അറിയിച്ചു. കൂടാതെ കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ വെടിവെപ്പില്‍ മൂന്നുപേര്‍ കൂടി കൊല്ലപ്പെട്ടു.