കാല്‍ഗറി മോണ്ടെറി പാര്‍ക്കില്‍ നിന്നും 69കാരനെ കാണാതായി; തിരച്ചില്‍ ഊര്‍ജിതം, പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് പോലീസ് 

By: 600002 On: Jul 8, 2024, 12:21 PM

 


വ്യാഴാഴ്ച മുതല്‍ നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയിലെ മോണ്ടെറി പാര്‍ക്കില്‍ നിന്നും കാണാതായ 69കാരന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കാല്‍ഗറിയില്‍ താമസിക്കുന്ന കരംജിത്തിനെയാണ് കാണാതായത്. ആല്‍ബെര്‍ട്ട ലൈസന്‍സ് പ്ലേറ്റുള്ള HEA401  എന്ന സില്‍വര്‍ കളര്‍ 2005 മോഡല്‍ ഷെവര്‍ലെ അപ്‌ലാന്‍ഡറില്‍ യാത്ര ചെയ്ത കരംജിത്തിനെ ജൂലൈ 4 ന് രാവിലെ 9 മണിക്ക് ഫോര്‍ട്ട് മക്ലിയോഡിലാണ് അവസാനമായി കണ്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളുള്ള കരംജിത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതിയില്‍ കുടുംബം ആശങ്കയിലാണെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായും പോലീസ് അറിയിച്ചു. 

ജൂലൈ 3 ന് രാത്രി 8 മണിയോടുകൂടിയാണ് ഡെല്‍ റിയോയിലുള്ള വീട്ടില്‍ നിന്നും കരംജിത്ത് പോയതെന്ന് കുടുംബം പറയുന്നു. അഞ്ചടി ഏഴിഞ്ച് ഉയരവും തവിട്ട് കണ്ണുകളും കറുത്ത മുടിയും വെളുത്ത താടിയുമുള്ളയാളാണ് ഇയാള്‍. കാണാതാകുമ്പോള്‍ ലോഗോയുള്ള കറുത്ത തൊപ്പിയും പൈജാമ പാന്റും കറുത്ത കോട്ടുമാണ് ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ കാല്‍ഗറി പോലീസിനെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.