യു​ക്രെ​യ്ൻ ഡ്രോ​ണി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് സംഭരണശാലക്ക് തീപിടിച്ചു; റഷ്യൻ ഗ്രാമം ഒഴിപ്പിച്ചു

By: 600007 On: Jul 7, 2024, 6:08 PM

 

കീവ്: യു​ക്രെ​യ്ൻ ഡ്രോ​ണി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ച​ര​ക്ക് സം​ഭ​ര​ണ​ശാ​ല​ക്ക് തീ​പി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് പ​ടി​ഞ്ഞാ​റ​ൻ റ​ഷ്യ​യു​ടെ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ഗ്രാ​മം ഒ​ഴി​പ്പി​ച്ചു. പോ​ഡ്ഗൊ​റ​ൻ​സ്കി ജി​ല്ല​യി​ലെ ഗ്രാ​മ​ത്തി​ലു​ള്ള​വ​രെ​യാ​ണ് ഒ​ഴി​പ്പി​ച്ച​തെ​ന്ന് ഗ​വ​ർ​ണ​ർ അ​ല​ക്സാ​ണ്ട​ർ ഗു​സേ​വ് അ​റി​യി​ച്ചു.

ച​ര​ക്ക് സം​ഭ​ര​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി വി​വ​ര​മി​ല്ല. ഈ ​ഭാ​ഗ​ത്തേ​ക്കു​ള്ള​ ഗ​താ​ഗ​തം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചു. യു​ക്രെ​യ്ൻ വ്യോ​മാ​ക്ര​മ​ണം റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം രാ​വി​ലെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും ബെ​ൽ​​ഗൊ​രോ​ഡ് മേ​ഖ​ല​യി​ൽ യു​ക്രെ​യ്ൻ ഡ്രോ​ൺ വെ​ടി​വെ​ച്ചി​ട്ട​താ​യി അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഞാ​യ​റാ​ഴ്ച രാ​ത്രി ര​ണ്ട് റ​ഷ്യ​ൻ ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും 13 ഷാ​ഹി​ദ് ഡ്രോ​ണു​ക​ളും വെ​ടി​വെ​ച്ചി​ട്ട​താ​യി യു​ക്രെ​യ്ൻ വ്യോ​മ​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.