ചിക്കാഗോ വാരാന്ത്യ തോക്ക് അക്രമത്തിൽ 12 മരണം 77 പേർക്ക് വെടിയേറ്റു

By: 600084 On: Jul 7, 2024, 4:31 PM

പി പി ചെറിയാൻ, ഡാളസ് 

ചിക്കാഗോ: ജൂലൈ നാലിലെ അവധിക്കാല വാരാന്ത്യത്തിൽ ബുധനാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെ ചിക്കാഗോയിലുടനീളം തോക്ക് അക്രമത്തിൽ 77 പേർ വെടിയേറ്റതായും 12 പേർ കൊല്ലപ്പെട്ടതായും  പോലീസ് അറിയിച്ചു.

അക്രമത്തിൽ മൂന്ന് കൂട്ട വെടിവയ്പ്പുകളും ഉൾപ്പെടുന്നു, രണ്ട് സ്ത്രീകളും 8 വയസ്സുള്ള ആൺകുട്ടിയും കൊല്ലപ്പെടുകയും രണ്ട് ആൺകുട്ടികൾ ഗുരുതരാമായി പരിക്കേൽക്കുകയും ചെയ്തു.

"ആഘാതത്തിൽപ്പെട്ട കുടുംബങ്ങൾക്കും കമ്മ്യൂണിറ്റികൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു."ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ ഒരു പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലായ് നാലിന് അവധി ദിനത്തിൽ 18 പേർ വെടിയേറ്റ് രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.