നിയമപാലകര്‍ക്കായി ആല്‍ബെര്‍ട്ട പുതിയ AAIP പാത്ത്‌വേ ആരംഭിക്കുന്നു 

By: 600002 On: Jul 6, 2024, 7:04 PM

 


നിയമനിര്‍വ്വഹണ പ്രൊഫഷണലുകള്‍ക്കായുള്ള ആല്‍ബെര്‍ട്ട അഡ്വാന്റേജ് ഇമിഗ്രേഷന്‍ പ്രോഗ്രാമിന്റെ(എഎഐപി) പുതിയ പാത്ത്‌വേ പ്രവിശ്യ ആരംഭിക്കുന്നു. കാനഡയിലുടനീളമുള്ള 11 പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമുകളില്‍(പിഎന്‍പി)ഒന്നാണ് AAIP. ആല്‍ബെര്‍ട്ടയുടെ പോലീസ് സേവനങ്ങള്‍ക്ക് ആവശ്യമായ സപ്പോര്‍ട്ട് നല്‍കുന്നതില്‍ കേന്ദ്രീകരിച്ച് ഒരു പുതിയ പെര്‍മനന്റ് റെസിഡന്‍സ്(പിആര്‍) പാത്ത്‌വേ അവതരിപ്പിക്കുന്നു. പൊതു സംരക്ഷണത്തിനും പ്രവിശ്യയിലുടനീളം കുറ്റകൃത്യം തടയുന്നതിനും റിക്രൂട്ട്മന്റ് നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പാത്ത്‌വേ അവതരിപ്പിക്കുന്നത്. 

ഈ വര്‍ഷം AAIP ലോ എന്‍ഫോഴ്‌സ്‌മെന്റ് പാത്ത്‌വേ പിഎന്‍പി അപേക്ഷകര്‍ക്കായി 50 നോമിനേഷനുകള്‍ അനുവദിക്കും. ഇത് ഒരു എക്‌സ്പ്രസ് എന്‍ട്രി അലൈന്‍ സ്ട്രീം കൂടിയാണ്. അതായത് താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പിആറിന് യോഗ്യത നേടുന്നതിന് ആവശ്യമായ എല്ലാ എക്‌സ്പ്രസ് എന്‍ട്രി മാനദണ്ഡങ്ങളും പാലിക്കണം. 

AAIP  യെക്കുറിച്ച് കൂടുതല്‍ അറിയാന്‍ https://www.canadavisa.com/alberta-provincial-nominee-program.html  സന്ദര്‍ശിക്കുക.