പ​നിച്ച്​ വി​റ​​ച്ച് കേ​ര​ളം; രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്നു

By: 600007 On: Jul 6, 2024, 6:04 PM

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മൂ​ന്ന് പ​നി മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ11,050 പേ​രാ​ണ് പ​നി​ക്ക് ചി​കി​ത്സ തേ​ടി​യെ​ത്ത​ത്. ഇ​തി​ൽ 159 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും 42 പേ​ർ​ക്ക് എ​ച്ച്1​എ​ൻ1 ഉം ​സ്ഥി​രീ​ക​രി​ച്ചു. 

സം​സ്ഥാ​ന​ത്ത് പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും കു​തി​ച്ചു​യ​രു​ക​യാ​ണ്. ഓ​രോ ദി​വ​സ​വും പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് പ​നി ബാ​ധി​ത​രാ​യി ആ​ശു​പ​ത്ര​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കു പ്ര​കാ​രം ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നി​ട​യി​ൽ അ​ര​ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ ചി​കി​ത്സ തേ​ടി വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി. 

ക​ഴി​ഞ്ഞ ദി​വ​സം വ​രെ 55,830 പേ​ർ​ക്കാ​ണ് പ​നി സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ചു ദി​വ​സ​ത്തി​നി​ട​യി​ൽ 493 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും 69 പേ​ർ​ക്ക് എ​ലി​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. 158 പേ​ർ​ക്ക് എ​ച്ച്-1​എ​ൻ-1 ഉം ​സ്ഥി​രീ​ക​രി​ച്ചു. എ​ലി​പ്പ​നി ബാ​ധി​ച്ച് മൂ​ന്നു പേ​രും എ​ച്ച്-1​എ​ൻ-1 ബാ​ധി​ച്ച് മൂ​ന്നു പേ​രും ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​നി​ട​യി​ൽ മ​രി​ച്ചു.