ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് ഏഴുവർഷം കഠിനതടവും 15,000 രൂപ പിഴയും

By: 600007 On: Jul 6, 2024, 5:57 PM

കോഴിക്കോട്: ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചുവര്‍ഷം കഠിനതടവും 15,000 രൂപ പിഴയും. കൊയിലാണ്ടി പെരുവട്ടൂര്‍ പുനത്തില്‍മീത്തല്‍ വീട്ടില്‍ സുനില്‍ കുമാറി(57)നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി പോക്‌സോ നിയമപ്രകാരം ശിക്ഷിച്ചത്.

2021-ലാണ് കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ പോയ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലീസാണ് അന്വേഷണം നടത്തിയത്.