സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ഫിലാഡൽഫിയയിൽ

By: 600084 On: Jul 6, 2024, 4:03 PM

പി പി ചെറിയാൻ, ഡാളസ് 

ഫിലാഡൽഫിയ: നോർത്ത് അമേരിക്ക & യൂറോപ്പ് ഭദ്രാസന സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ജൂലൈ 25-28 വരെ സ്ക്രാൻ്റൺ യൂണിവേഴ്സിറ്റിയിൽ വെച്ച് സംഘടിപ്പിക്കുന്നു. (800 Linden St, Scranton PA). 2 കൊരിന്ത്യർ 4:16-18 "called to be Renewed day by day" എന്നതാണ്  ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന ചർച്ചാ വിഷയം.

റൈറ്റ് റവ ഡോ.എബ്രഹാം ചാക്കോ, ഡോ:വിനോ ഡാനിയേൽ, ഡോ.ടി.വി.തോമസ്, ശ്രീമതി മേരി തോമസ് തുട്ങ്ങിയ സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകരാണ് വിവിധ വിഷയങ്ങളെ കുറിച്ച് ക്‌ളാസെടുക്കുന്നത്.