നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി

By: 600007 On: Jul 6, 2024, 2:18 PM

ദില്ലി: നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു. ബ്രിട്ടണിലെ പൊതുതെരെഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേടിയ തിളക്കമാർന്ന വിജയത്തിൽ മോദി അഭിനന്ദങ്ങൾ അറിയിച്ചു.  ഇന്ത്യയും ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഇരു നേതാക്കളും ധാരണയിലെത്തി. കെയ്ർ സ്റ്റാമറെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.