അനന്ത് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തോടനുബന്ധിച്ച് നടന്ന സംഗീത് ചടങ്ങില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് പോപ് താരം ജസ്റ്റിന്‍ ബീബര്‍. മുംബൈ ബികെസിയില്‍ ജൂലൈ 5 ന് വൈകിട്ടായിരുന്നു പരിപാടി. വര്‍ണാഭമായ പരിപാടിക്ക് പ്രതിഫലമായി 83 കോടി രൂപ ജസ്റ്റിന്‍ ബീബര്‍ പ്രതിഫലമായി കൈപ്പറ്റിയെന്നാണ് വിവരം. ശനിയാഴ്ച പുലര്‍ച്ചെ ബീബര്‍ അമേരിക്കയിലേക്ക് മടങ്ങിയെന്നാണ് വിവരം. സാധാരണയായി സ്വകാര്യ ആഘോഷ വേദികളില്‍ പാടുന്നതിന് 20 മുതല്‍ 50 കോടി വരെയാണ് ബീബര്‍ വാങ്ങാറുള്ളത്. ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് അംബാനിക്കുടുംബത്തില്‍ നിന്നും ബീബര്‍ കൈപ്പറ്റിയിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെയായിരുന്നു കനത്ത സുരക്ഷയില്‍ ജസ്റ്റിന്‍ ബീബര്‍ മുംബൈയിലെത്തിയത്. ബീബര്‍ വിമാനത്താവളത്തില്‍ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.