പോവെര്‍ട്ടി ഗ്യാപ് വര്‍ധിക്കുന്നു: കാല്‍ഗറിയില്‍ തൊഴിലില്ലായ്മാ നിരക്ക് 8.5 ശതമാനമായി 

By: 600002 On: Jul 6, 2024, 11:36 AM

 

പോവെര്‍ട്ടി ഗ്യാപ് വര്‍ധിക്കുന്നതിനനുസരിച്ച് ജൂണ്‍ മാസത്തില്‍ കാല്‍ഗറിയിലെ തൊഴിലില്ലായ്മാ നിരക്ക് ഒന്‍പത് ശതമാനം ഉയര്‍ന്നു. ഇതോടെ നഗരത്തിലെ തൊഴിലില്ലായ്മാ നിരക്ക് 8.5 ശതമാനമായി വര്‍ധിച്ചു. മെയ് മാസത്തേക്കാള്‍ 0.4 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആശങ്ക ജനിപ്പിക്കുന്ന സ്ഥിതി വിശേഷമാണിതെന്ന് വിദഗ്ധര്‍ പറയുന്നു.  

ദേശീയ ശരാശരിയായ 6.4 ശതമാനത്തേക്കാള്‍ കൂടുതലാണ് കാല്‍ഗറിയിലെ തൊഴിലില്ലായ്മാ നിരക്ക്. മറ്റ് പ്രധാന നഗരങ്ങളായ വാന്‍കുവര്‍( 5.6 ശതമാനം), ടൊറന്റോ(7.8 ശതമാനം), മോണ്‍ട്രിയല്‍(6.2 ശതമാനം), എഡ്മന്റണ്‍ (7.1 ശതമാനം) എന്നീ നഗരങ്ങളേക്കാളും കൂടുതലാണ്. പ്രധാന കനേഡിയന്‍ നഗരങ്ങളില്‍ തുടര്‍ച്ചയായി രണ്ടാം മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് കൂടിയാണിത്. ടൊറന്റോയാണ് രണ്ടാം സ്ഥാനത്ത്. 

കാല്‍ഗറിയിലെ തൊഴിലില്ലായ്മാ നിരക്ക് സൂചിപ്പിക്കുന്നത് നഗരത്തിലെ ജനസംഖ്യാ വളര്‍ച്ച തൊഴില്‍ ശക്തിയുടെ വളര്‍ച്ചയെ മറികടന്നിരിക്കുന്നുവെന്നാണെന്ന് കാല്‍ഗറി ഇക്കണോമിക് ഡെവലപ്‌മെന്റ് സ്ട്രാറ്റജി ഡയറക്ടര്‍ കേറ്റ് കോപ്ലോവിച്ച് പറഞ്ഞു. ജനസംഖ്യാ വളര്‍ച്ചയാണ് കൂടുതലായും തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.