കാനഡയില്‍ ജൂണ്‍ മാസത്തില്‍ തൊഴിലില്ലായ്മാ നിരക്ക് 6.4 ശതമാനം വര്‍ധിച്ചു: സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ  

By: 600002 On: Jul 6, 2024, 10:35 AM

 

 

കാനഡയില്‍ തൊഴിലില്ലായ്മാ നിരക്ക് കുത്തനെ വര്‍ധിച്ചു. മെയ് മാസത്തിലെ 6.2 ശതമാനത്തില്‍ നിന്നും ജൂണില്‍ 6.4 ശതമാനമായി തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 6.5 ശതമാനമായിരുന്ന 2022 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് തൊഴിലില്ലായ്മാ നിരക്ക് ഇത്രയും ഉയരുന്നത്. 

കനേഡിയന്‍ തൊഴിലുടമകള്‍ ഈ മാസം 1.400 തൊഴിലവസരങ്ങള്‍ ഒഴിവാക്കിയതായും ഏജന്‍സി അറിയിച്ചു. ട്രാന്‍സ്‌പോര്‍ട്ട്, വെയര്‍ഹൗസ് മേഖലകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 11,700 ആയി കുറഞ്ഞു. താമസ, ഭക്ഷണ സേവന മേഖല 17,200 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ എണ്ണം 12,300 ആയി വര്‍ധിക്കുകയും ചെയ്തു.