2022 ലെ റോജേഴ്‌സ് സര്‍വീസുകള്‍ തടസ്സപ്പെടാന്‍ മനുഷ്യ പിഴവ് കാരണമായി; സിസ്റ്റത്തിന്റെ പോരായ്മ കൂടുതല്‍ വഷളാക്കി: റിപ്പോര്‍ട്ട് 

By: 600002 On: Jul 6, 2024, 9:11 AM

 

 

കാനഡയില്‍ 12 മില്യണ്‍ ആളുകള്‍ക്ക് വയര്‍ലെസ്, ഹാര്‍ഡ് വെയര്‍ സര്‍വീസുകള്‍ തടസ്സപ്പെടുത്തിയ 2022 ലെ റോജേഴ്‌സിന്റെ തകരാര്‍ മനുഷ്യന്റെ പിഴവ് മൂലമാണെന്നും സിസ്റ്റത്തിന്റെയും മാനേജ്‌മെന്റിന്റെയും പോരായ്മകള്‍ തകര്‍ച്ച കൂടുതല്‍ മോശമാക്കിയെന്നും സ്വതന്ത്ര അവലോകനത്തില്‍ കണ്ടെത്തല്‍. അവലോകനം നടത്താനായി കനേഡിയന്‍ റേഡിയോ-ടെലിവിഷന്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍(CRTC) 2023 സെപ്റ്റംബറില്‍ നിയോഗിച്ച സോണ പാര്‍ട്‌ണേഴ്‌സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രവര്‍ത്തന രഹിതമായതിന് ശേഷം റോജേഴ്‌സ് സ്വീകരിച്ച നടപടികള്‍ റേജേഴ്‌സ് നെറ്റ്‌വര്‍ക്ക്  പ്രതിരോധവും വിശ്വാസ്യതയും മെച്ചപ്പെടുത്തുന്നതിനും തടസ്സത്തിന്റെ മൂലകാരണം പരിഹരിക്കുന്നതിനും തൃപ്തികരമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. 

2022 ജൂലൈ 8ന് അതിരാവിലെ മുതല്‍ 26 മണിക്കൂര്‍ നേരത്തേക്കാണ് റോജേഴ്‌സിന്റെ സേവനങ്ങള്‍ നിലച്ചത്. ബിസിനസ്സുകള്‍ക്കും വ്യക്തികള്‍ക്കും അവരുടെ മൊബൈല്‍ ഫോണ്‍, ഹോം ഫോണ്‍, ഇന്റര്‍നെറ്റ്, 911 സേവനങ്ങള്‍ എന്നിവയില്‍ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഉടന്‍ തടസ്സം ഇല്ലാതാക്കാന്‍ റോജേഴ്‌സ് നടപടികള്‍ സ്വീകരിച്ചു. പ്രവര്‍ത്തന രഹിതമായതിന് ശേഷം റോജേഴ്‌സ് സ്വീകരിച്ച നടപടികള്‍ ഇനിയൊരു സംഭവം ഉണ്ടാകാതിരിക്കാന്‍ പ്രാപ്തമാണോയെന്ന് പരിശോധിക്കാന്‍ എഞ്ചനിയറിംഗ് കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. 

പ്രവര്‍ത്തനരഹിതമാകുന്നതിന് മുമ്പുള്ള ആഴ്ചകളില്‍, റോജേഴ്‌സ് നെറ്റ്‌വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള ഏഴ് ഘട്ടമായ പ്രക്രിയയ്ക്ക് വിധേയരായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നവീകരണത്തിന്റെ ആറാം ഘട്ടത്തിലാണ് തകരാര്‍ സംഭവിച്ചത്.