അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയില്‍ സ്ഥിരതാമസ പദവി ഉറപ്പ് നല്‍കുന്നില്ല

By: 600002 On: Jul 5, 2024, 8:27 PM

 


കാനഡയിലേക്ക് വരുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കുന്നതിനൊപ്പം നിരവധി മാറ്റങ്ങളാണ് ഈ വര്‍ഷം അവതരിപ്പിച്ചത്. ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥി/ ബിരുദധാരിയായി കാനഡയിലേക്ക് കുടിയേറുന്നവര്‍ക്ക് സ്ഥിരതാമാസം(പിആര്‍) ഉറപ്പുനല്‍കുന്നില്ല എന്നത് പ്രത്യേകതയാണ്. ബിരുദാനന്തരം രാജ്യത്ത് സ്ഥിരതാമസമാക്കാനും ജോലി ചെയ്യാനും കാനഡ ഒന്നിലധികം പാതകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും പിആര്‍ നല്‍കുന്നത് വളരെ വ്യത്യസ്തമാണ്. 

കാനഡയിലെ ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനില്‍(DLI)  നിന്നും ബിരുദം നേടിയ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പിആര്‍ നേടുന്നതിന് മുമ്പ് നിരവധി തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ട്. ഒന്നാമതായി ബിരുദധാരികള്‍ പല സാമ്പത്തിക പിആര്‍ പ്രോഗ്രാമുകള്‍ക്കും യോഗ്യത നേടുന്നതിന് പലപ്പോഴും പ്രവൃത്തിപരിചയം നേടിയിരിക്കണം. യോഗ്യത നേടിയ ശേഷം കാനഡയില്‍ സ്ഥിരമായി തുടരാന്‍ ആഗ്രഹിക്കുന്ന ബിരുദധാരികള്‍ പിആര്‍ പ്രോഗ്രാമിലേക്ക് അപേക്ഷിക്കണം. പലപ്പോഴും അന്താരാഷ്ട്ര ബിരുദധാരികള്‍ കനേഡിയന്‍ എക്‌സ്പ്രസ് എന്‍ട്രി സിസ്റ്റത്തിനുള്ളില്‍ കനേഡിയന്‍ എക്‌സ്പീരിയന്‍സ് ക്ലാസ്(സിഇസി) പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നു. കനേഡിയന്‍ വിദ്യാഭ്യാസവും പ്രവൃത്തിപരിയമുള്ളവര്‍ക്കായി നിര്‍മ്മിച്ച പിആര്‍ സ്ട്രീമാണിത്. ബിരുദധാരികള്‍ അവരുടെ പ്രവിശ്യയിലോ താമസിക്കുന്ന പ്രദേശത്തോ ഉള്ള പ്രൊവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമുകള്‍(പിഎന്‍പികള്‍) പോലുള്ള മറ്റ് റൂട്ടുകളിലൂടെ യോഗ്യത നേടുന്നു. ചില പിഎന്‍പി സ്ട്രീമുകള്‍ ബിരുദാനന്തരം നേരിട്ട് അന്താരാഷ്ട്ര ബിരുദധാരികളെ ലക്ഷ്യമിടുന്നു. 

പിആര്‍ ലഭിക്കുന്നതിന് പലപ്പോഴും നീണ്ട കാത്തിരിപ്പ് സമയം വേണ്ടി വരുന്നു. കാനഡയുടെ തൊഴില്‍ വിപണിക്കും ജനസംഖ്യാപരമായ ആവശ്യങ്ങള്‍ക്കും അനുസൃതമായി മുന്‍ഗണനാ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് പിആറിനുള്ള യോഗ്യത വര്‍ധിപ്പിക്കാന്‍ ചെയ്യാന്‍ കഴിയുന്ന മികച്ച കാര്യങ്ങളിലൊന്ന് ആവശ്യമുള്ള പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സ്, ഭാഷാപ്രാവിണ്യം എന്നിവ വികസിപ്പിക്കുക എന്നതാണ്.