9 വയസുകാരിയോട് 16 കാരന്റെ കൊടുംക്രൂരത; ക്രൈം സീരീസിൽ നിന്ന് പ്രചോദനമെന്ന് മൊഴി

By: 600007 On: Jul 5, 2024, 4:54 PM

ദില്ലി: ദില്ലിക്കടുത്ത് ഹരിയാനയിലെ ഗുരുഗ്രാമിൽ പെൺകുഞ്ഞിനോട് കൊടുംക്രൂരത. ഒൻപത് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷം കഴുത്തു ഞെരിച്ചു കൊന്ന് കത്തിച്ചതായുള്ള റിപ്പോർട്ടാണ് പുറത്തു വരുന്നത്. സംഭവത്തിൽ അയൽക്കാരനായ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെ പതിനാറുകാരൻ 9 വയസ്സുകാരിയെ ആക്രമിക്കുകയായിരുന്നു. കർപ്പൂരമുപയോഗിച്ചാണ് 9 വയസ്സുകാരിയുടെ ശരീരം കത്തിച്ചത്. ഒരു ഹിന്ദി ക്രൈം സീരീസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടാണ് ഇങ്ങനെ ചെയ്തതെന്നാണ് പതിനാറുകാരന്റെ മൊഴി.