കാനഡയിലെ ലൈഫ്‌ലാബ്‌സിനെ 1.35 ബില്യണ്‍ ഡോളറിന് അമേരിക്കന്‍ കമ്പനി ഏറ്റെടുത്തു 

By: 600002 On: Jul 5, 2024, 1:25 PM



 


കാനഡയിലെ ഏറ്റവും വലിയ മെഡിക്കല്‍ ടെസ്റ്റിംഗ് കമ്പനിയായ ലൈഫ്‌ലാബ്‌സിനെ 1.35 ബില്യണ്‍ ഡോളറിന് അമേരിക്കന്‍ കമ്പനിക്ക് വിറ്റു. ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ക്വസ്റ്റ് ഡയഗ്നോസ്റ്റിക്‌സാണ് വില്‍പ്പനയ്‌ക്കെടുത്തത്. ഇതോടെ 17 വര്‍ഷമായുള്ള ലൈഫ്‌ലാബ്‌സിന്റെ കാനഡയിലെ പ്രവര്‍ത്തനം പൂര്‍ണമായും അമേരിക്കന്‍ കമ്പനിയുടെ നിയന്ത്രണത്തിലാകും. 

കരാര്‍ പൂര്‍ത്തിയാക്കിയാല്‍ ലൈഫ്‌ലാബ്‌സ് കനേഡിയന്‍ ആസ്ഥാനം, മാനേജ്‌മെന്റ് ടീം, സ്വന്തം ബ്രാന്‍ഡ് എന്നിവ നിലനിര്‍ത്തും. കാനഡയിലെ രോഗികളുടെ ആരോഗ്യ സംബന്ധിയായ വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. 

കാനഡയിലെ മറ്റൊരു ഹെല്‍ത്ത്‌കെയര്‍ കമ്പനി ഡൈനകെയറും അമേരിക്കന്‍ കമ്പനിയുടെ ഉടമസ്ഥതതയിലാണ്.