കാനഡയില്‍ ഒരു ജോലി തേടുന്നവരാണോ? സിബിഎസ്എയുടെ ബോര്‍ഡര്‍ സര്‍വീസസ് ഓഫീസര്‍ ട്രെയിനി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം  

By: 600002 On: Jul 5, 2024, 12:29 PM

 

 

കാനഡയില്‍ ജോലി തേടുന്നവര്‍ക്കായി സുവര്‍ണാവസരം. കനേഡിയന്‍ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി(സിബിഎസ്എ) ബോര്‍ഡര്‍ സര്‍വീസസ് ഓഫീസര്‍ ട്രെയിനി പ്രോഗ്രാമിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നു. അര്‍ഹരായ അപേക്ഷകര്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിച്ച് തുടങ്ങാം. അപേക്ഷകള്‍ മൂന്ന് മാസത്തേക്ക് ഏജന്‍സിയുടെ ഇന്‍വെന്ററിയില്‍ സൂക്ഷിക്കുകയും അവ കാലാഹരണപ്പെടുന്നതിന് മുമ്പ് അപേക്ഷകരെ അറിയിക്കുകയും ചെയ്യും. 69,423 ഡോളറിനും 77,302 ഡോളറിനും ഇടയിലാണ് തസ്തികകള്‍ക്കുള്ള ശമ്പളമെന്ന് സിബിഎസ്എ അറിയിച്ചു. കാനഡയില്‍ താമസിക്കുന്ന ആളുകള്‍ക്കും കനേഡിയന്‍ പൗരന്മാര്‍ക്കും വിദേശീയരായ സ്ഥിര താമസക്കാര്‍ക്കും പ്രോഗ്രാമിലേക്ക് അപേക്ഷിക്കാമെന്ന് ഏജന്‍സി വ്യക്തമാക്കി. 

സിബിഎസ്എയുമായി ബന്ധപ്പെടുകയും മറ്റൊരു സിബിഎസ്എ ബോര്‍ഡര്‍ സര്‍വീസസ് ഓഫീസര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം സെലക്ഷന്‍ പ്രോസസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഈ പരിശീലന പരിപാടിക്ക് വീണ്ടും അപേക്ഷിക്കാനാകില്ല. മറ്റൊരു സെലക്ഷന്‍ പ്രോസസിലേക്ക് അപേക്ഷിക്കുകയും ഇതുവരെ സിബിഎസ്എ ബന്ധപ്പെടുകയും ചെയ്തിട്ടില്ലെങ്കില്‍ ഈ സെലക്ഷന്‍ പ്രോസസിലേക്ക് വീണ്ടും അപേക്ഷിക്കാവുന്നതാണെന്നും ഏജന്‍സി അറിയിച്ചു. 

അസസ്‌മെന്റിന് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസര്‍ ഇന്‍ഡക്ഷന്‍ ട്രെയ്‌നിംഗ് പ്രോഗ്രാം(OITP)  പൂര്‍ത്തിയാക്കേണ്ടതുണ്ട്. തുടര്‍ന്ന് ഓഫീസര്‍ ഇന്‍ഡക്ഷന്‍ ഡെവലപ്‌മെന്റ് പ്രേഗ്രാമില്‍(OID  പ്രോഗ്രാം) ബോര്‍ഡര്‍ സര്‍വീസസ് ഓഫീസര്‍ (BSO) ട്രെയിനികളായി തുടരണം. ഒഐഡി പ്രോഗ്രാമിന് ശേഷം ഉദ്യോഗാര്‍ത്ഥികള്‍ ഒടുവില്‍ ബിഎസ്ഒകളായി നിയമിതരാകും.