വാഹന ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധിക്കുമെന്ന് ആശങ്ക: രണ്ട് ഇന്‍ഷുറന്‍സ് പ്രൊവൈഡര്‍മാര്‍ ആല്‍ബെര്‍ട്ട വിപണി വിടുന്നു 

By: 600002 On: Jul 5, 2024, 11:17 AM

 

വാഹന ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധിക്കുമെന്ന ആശങ്കയില്‍ രണ്ട് ഇന്‍ഷുറന്‍സ് പ്രൊവൈഡര്‍മാര്‍ ആല്‍ബെര്‍ട്ട വിടുന്നു. നിരക്ക് വര്‍ധിക്കുമെന്ന് ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. വര്‍ഷാവസാനത്തോടെ അവിവ, സോണറ്റ് ഇന്‍ഷുറന്‍സ് പ്രവിശ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് വിപണി വിടുകയാണെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രീമിയം കവിഞ്ഞാണ് ചെലവുകളെന്ന് കമ്പനികള്‍ പറയുന്നു. 2023 തുടക്കത്തില്‍ പ്രവിശ്യാ സര്‍ക്കാര്‍ ചുമത്തിയ നിരക്ക് പരിധികള്‍ ഭാഗികമായി കമ്പനികളുടെ പിന്മാറ്റത്തിന് കാരണമായതായി ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡ കുറ്റപ്പെടുത്തുന്നു. ആല്‍ബെര്‍ട്ടയിലെ ഓട്ടോ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഓരോ ഡോളര്‍ വരുമാനത്തിനും 10 സെന്റ് നഷ്ടമാകുന്നുവെന്നും പറഞ്ഞു. 

കൂടാതെ, ഓട്ടോ ക്ലെയിമുകളുടെ നിരക്ക് ഉയരുകയും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ന്യായമായ നിരക്കില്‍ മാറ്റം വരുത്താന്‍ ഴിയാതെ വരികയും ചെയ്യുന്നതിനാല്‍, കമ്പനികള്‍ തങ്ങളുടെ ഓഫറുകള്‍ തുടരാന്‍ നിര്‍ബന്ധിതരാകുന്നു. ഇതിനെ തുടര്‍ന്ന് ചിലര്‍ വിപണിയില്‍ നിന്ന് പൂര്‍ണമായും പുറത്താക്കപ്പെടുന്നു. ഇത് ഡ്രൈവര്‍മാര്‍ക്ക് കവറേജ് സുരക്ഷിതമാക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പറയുന്നു.