ആദ്യമായി ചോക്ലേറ്റ് രുചിച്ച് നോക്കുന്ന തെക്കൻ സുഡാനിലെ സ്ത്രികളുടെയും കുട്ടികളുടെയും വീഡിയോ വൈറൽ

By: 600007 On: Jul 5, 2024, 8:23 AM

 

ചോക്ലേറ്റ് നിങ്ങള്‍ക്ക് ഇഷ്ടമാണോ? എങ്കില്‍ എപ്പോഴാണ് നിങ്ങള്‍ ജീവിതത്തില്‍ ആദ്യമായി ചോക്ലേറ്റ് കഴിച്ചിട്ടുള്ളത്? ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍, അതിന് ശേഷം? അതുമല്ലെങ്കില്‍ ഓർമ്മവച്ച കാലത്തിനും മുമ്പ്? എന്നാല്‍, ജീവിതത്തില്‍ ഇന്ന് വരെ ചോക്ലേറ്റ് രുചിച്ച് പോലും നോക്കാന്‍ കഴിയാത്ത മനുഷ്യരും നമ്മുക്ക് ചുറ്റും ജീവിച്ചിരിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതെ അത്തരത്തില്‍ ജീവിതത്തില്‍ ആദ്യമായി ചോക്ക്ലേറ്റ് രുചിച്ച് നോക്കുന്നു ഒരു കൂട്ടം അമ്മമാരുടെയും കുട്ടികളുടെയും വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ അത്ഭുതപ്പെട്ടത് സമൂഹ മാധ്യമ ഉപയോക്താക്കളാണ്. 

യുഎസില്‍ നിന്നുള്ള സഞ്ചാരികളായ ഹഡ്സണും എമിലിയുമാണ് തങ്ങളുടെ സമൂഹ മാധ്യമ ഹാന്‍റിലില്‍ വീഡിയോ പങ്കുവച്ചത്. 'നിങ്ങള്‍ക്ക്, ആദ്യമായി ചോക്ക്ലേറ്റ് പരീക്ഷിക്കുന്നത് ഭാവനയില്‍ കാണാന്‍ കഴിയുമോ' എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ തുറസായ ഒരു പ്രദേശത്ത് ഒരു മരത്തണതില്‍ വച്ച് എമില  മൂന്നാല് തെക്കന്‍ സുഡാനികളായ സ്ത്രീകള്‍ക്ക് ചോക്ക്ലേറ്റ് നല്‍കുന്നത് കാണാം. കൂടെയുണ്ടായിരുന്ന ഒന്ന് രണ്ട് കുട്ടികള്‍ക്കും അവര്‍ ചോക്ലേറ്റ് നല്‍കുന്നു. എല്ലാവരും ആദ്യമായി കഴിക്കുന്ന വസ്തുവായിത് കൊണ്ട് തന്നെ അല്പം മടിച്ചാണ് വാങ്ങിക്കഴിക്കുന്നത്.