ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ ഇസ്രയേൽ

By: 600007 On: Jul 5, 2024, 7:45 AM

ജറുസലം: ഗാസയിലുള്ള ബന്ദികളെ മോചിപ്പിക്കാനായി ഹമാസുമായി ചർച്ച പുനരാരംഭിക്കാൻ ഇസ്രയേൽ തീരുമാനിച്ചു. ഇതിനായി പ്രതിനിധി സംഘത്തെ അയയ്ക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണിൽ ചർച്ച നടത്തിയശേഷമാണ് ഇക്കാര്യമറിയിച്ചത്. വെടിനിർത്തിയാൽ 120 ബന്ദികളെയും മോചിപ്പിക്കാമെന്ന സൂചന ഹമാസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് യുഎസ്, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ സമാധാനചർച്ച പുനരാരംഭിക്കുന്നത്.

മൊസാദിന്റെ മേധാവിയാണ് ഇസ്രയേൽ പ്രതിനിധിസംഘത്തെ നയിക്കുന്നത്. വെടിനിർത്തലിനായി നേരത്തേ നടത്തിയ രണ്ടു ചർച്ചകളും പരാജയമായിരുന്നു. ബന്ദികളുടെ മോചനത്തിനായി ചർച്ചയ്ക്കു സന്നദ്ധമെങ്കിലും എല്ലാ ലക്ഷ്യവും നേടാതെ യുദ്ധം നിർത്തില്ലെന്നും നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു.