ബ്രിട്ടൻ അധികാര മാറ്റത്തിലേക്ക്; 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കും, സ്റ്റാർമർ പ്രധാനമന്ത്രിയാകും

By: 600007 On: Jul 5, 2024, 5:54 AM

ലണ്ടൻ: അധികാര മാറ്റത്തിലേക്ക് കടക്കുന്ന സൂചന നൽകി ബ്രിട്ടൻ.14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം പറയുന്നത്. ഇതോടെ ലേബർ പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 650 അംഗ പാർലമെന്‍റിൽ 410 സീറ്റ് നേടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം, ഋഷി സുനകിന്‍റെ കൺസർവേറ്റീവ് പാർട്ടിക്ക് 131 സീറ്റ് മാത്രമാണുള്ളത്. നിലവിൽ വോട്ടെണ്ണൽ തുടങ്ങിയിരിക്കുകയാണ്. ഔദ്യോഗിക ഫലങ്ങൾ അല്പസമയത്തിനകം പുറത്തുവരും.