അര്‍ഹരായ കനേഡിയന്‍ നികുതിദായകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ജിഎസ്ടി/ എച്ച്എസ്ടി ക്രെഡിറ്റില്‍ നിന്നുള്ള നാല് പേയ്‌മെന്റുകളില്‍ ആദ്യത്തേത് ജൂലൈ 5 ന് എത്തും. നികുതി രഹിത ത്രൈമാസ പേയ്‌മെന്റായ ജിഎസ്ടി/ എച്ച്എസ്ടി ക്രെഡിറ്റ്, കുറഞ്ഞതും മിതവുമായ വരുമാനമുള്ള വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. ജൂലൈ 15 ന് കാര്‍ബണ്‍ റിബേറ്റ്, ജൂലൈ 19 ന് ചൈല്‍ഡ് ബെനിഫിറ്റ് എന്നിങ്ങനെ മറ്റ് ആനുകൂല്യ പേയ്‌മെന്റുകളും വിതരണം ചെയ്യുന്നുണ്ട്.
അവിവാഹിതര്‍ക്ക് 519 ഡോളര്‍, വിവാഹിതരായ ദമ്പതികള്‍ക്ക് 680 ഡോളര്‍, 19 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 179 ഡോളര്‍ എന്നിങ്ങനെയായിരിക്കും ജിഎസ്ടി/ എച്ച്എസ്ടി ക്രെഡിറ്റ് ലഭിക്കുകയെന്ന് കാനഡ റെവന്യു ഏജന്‍സി അറിയിച്ചു.