പാരീസ്: ലോക കായികമേളയായ ഒളിമ്പിക്സില്‍ പങ്കെടുക്കുകയെന്നത് ഏതൊരു കായിക താരത്തിന്‍റെയും സ്വപ്നമാണ്. ഒളിമ്പിക്സില്‍ മെഡല്‍ നേടിയാല്‍ അത് രാജ്യത്തിന് തന്നെ അഭിമാനമാകുന്നു. ഒരു രാജ്യത്ത് നിന്ന് ഒരു സ്വര്‍ണം നേടുന്നതുവരെ വളരെ പ്രധാനപ്പെട്ടതാകുമ്പോള്‍ ഒരു കുടുംബത്തില്‍ നിന്ന് തന്നെ രണ്ടുപേര്‍ സ്വര്‍ണം നേടിയാലോ? നേട്ടങ്ങള്‍ക്ക് ഇരട്ടത്തിളക്കമാകുന്നു. അങ്ങനെയൊരു നേട്ടം 1952, ഹെല്‍സിങ്ക് ഒളിമ്പിക്സില്‍ ഉണ്ടായി.
ഫിന്‍ലന്‍ഡ് തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ നടന്ന ഒളിമ്പിക്സില്‍, ചെക്കോസ്ലോവാക്യയില്‍ നിന്നെത്തിയ ഭര്‍ത്താവും ഭാര്യയുമാണ് സ്വര്‍ണം നേടിയത്. 'ചെക്ക് എക്സ്പ്രസ്' എന്നറിയപ്പെടുന്ന എമില്‍ സാട്ടോപെക്ക് 5000 മീ, 10000 മീ, മാരത്തോണ്‍ എന്നിവയില്‍ സ്വര്‍ണം സ്വന്തമാക്കി. ഭാര്യ ഡാണ ജാവലിന്‍ ത്രോയിലും സ്വര്‍ണം സ്വന്തമാക്കി