കാനഡയില്‍ ഉന്നത സൈനിക കമാന്‍ഡറായി ജെന്നി കരിഗ്നന്‍; പദവിയിലെത്തുന്ന ആദ്യ വനിത 

By: 600002 On: Jul 4, 2024, 1:03 PM

 


കാനഡയിലെ പുതിയ ഉന്നത സൈനിക കമാന്‍ഡറായി ലെഫ്.ജനറല്‍ ജെന്നി കരിഗ്നനെ തെരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ജെന്നി കരിഗ്നന്‍.  ജനറല്‍ വെയ്ന്‍ ഐര്‍ കഴിഞ്ഞ ജനുവരിയില്‍ പദവിയില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുര്‍ന്നാണ് ജെന്നി കരിഗ്നയെ നിയമിക്കുന്നത്. ജൂലൈ 18 നാണ് നിയമനം. 

2008 ല്‍ കനേഡിയന്‍ മിലിറ്ററിയില്‍ കോംബാറ്റ് ഫോഴ്‌സിനെ നയിക്കുന്ന ആദ്യത്തെ വനിതയായിരുന്നു കരിഗ്നന്‍.