വെസ്റ്റ് വാന്‍കുവറിലെ വാഹനാപകടത്തില്‍ മരിച്ചത് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെന്ന് തിരിച്ചറിഞ്ഞു 

By: 600002 On: Jul 4, 2024, 10:20 AM

 

 

കഴിഞ്ഞയാഴ്ച വെസ്റ്റ് വാന്‍കുവറില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച രണ്ട് യുവാക്കളെ തിരിച്ചറിഞ്ഞു. കാനഡയില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടതെന്ന് വെസ്റ്റ് വാന്‍കുവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചു. ജൂണ്‍ 26 ന് വെസ്റ്റ്‌പോര്‍ട്ടിന് സമീപമാണ് ഇരുഭാഗത്ത് നിന്നും വന്ന കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. 20 വയസ്സും 21 വയസ്സും പ്രായമുള്ള യുവാക്കളാണ് കൊല്ലപ്പെട്ടത്. മറ്റ് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

കാറിലുണ്ടായിരുന്ന 20 ഉം 19 ഉം വയസ്സുള്ള മറ്റ് രണ്ട് യുവാക്കളെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടമുണ്ടായ രണ്ടാമത് കാറിലുണ്ടായിരുന്ന 26 വയസ്സുള്ള യുവതിയെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരും വിദേശ വനിതയാണെന്ന് പോലീസ് പറഞ്ഞു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.