കല്‍ക്കി 2898 എഡി എന്ന സിനിമയുടെ വിജയത്തിളത്തിലാണ് നിലവില്‍ നടൻ പ്രഭാസ്. സീതാ രാമത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ഹനു രാഘവപുഡിയുടെ പുതിയ ഒരു ചിത്രത്തിലും പ്രഭാസ് നായകനാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇനിയും പേരിട്ടില്ലാത്ത ആ പ്രഭാസ് ചിത്രത്തിന്റെ അപ്‍ഡേറ്റും ചര്‍ച്ചയാകുകയാണ്. രണ്ട് ലുക്കിലായിരിക്കും പ്രഭാസ് ആ ചിത്രത്തില്‍ വേഷമിടുകയെന്നാണ് റിപ്പോര്‍ട്ട്.
ആക്ഷനും പ്രണയത്തിനും പ്രാധാന്യം നല്‍കിയിട്ടാകും ചിത്രം ഒരുക്കുക. യുവാവായിട്ടുള്ള ലുക്കിലായിരിക്കും പ്രഭാസ് റൊമാന്റിക് ഭാഗത്തിലുണ്ടാകുക. ഒരു പരുക്കൻ ലുക്കിലും പിന്നീടുള്ള ഭാഗത്തില്‍ പ്രഭാസ് ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. വിശാല്‍ ചന്ദ്രശേഖറാണ് പ്രഭാസ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുക.
പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ വൻ ഹിറ്റിലേക്ക് കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നായികയായി ദീപിക പദുക്കോണ്‍ എത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചനും കമല്‍ഹാസനുമുണ്ടായപ്പോള്‍ 600 കോടി രൂപയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ അടുത്ത 1000 കോടി ചിത്രമായിരിക്കും കല്‍ക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിന്റേതാണ് പ്രഭാസ് നായകനായ ചിത്രം കല്‍ക്കി 2898 എഡി.