സംവാദം വിനയായോ? പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്

By: 600007 On: Jul 4, 2024, 5:35 AM

 

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ ജോ ബൈഡൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത അനുയായിയോട് ബൈഡൻ ഇക്കാര്യം സംസാരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടക്കുന്നതായും പ്രമുഖ ഡെമോക്രറ്റിക് നേതാക്കളുമായി ബൈഡൻ സംസാരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബൈഡൻ ഡെമോക്രറ്റിക് ഗവർണർമാരെ ഉടൻ കാണുമെന്നും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച വാർത്ത നിഷേധിച്ച് ബൈഡന്റെ പ്രചാരണവിഭാഗം രം​ഗത്തെത്തി.