ഒന്റാരിയോയിലെ ഭൂവുടമകള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ വാടക നിരക്ക് 2.5 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി ഫോര്‍ഡ് ഗവണ്‍മെന്റ്. ഇത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതേ നിരക്കിലാണ് വാടക വര്‍ധിപ്പിച്ചത്. രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. പണപ്പെരുപ്പ നിരക്ക് വര്‍ധനയെ തുടര്‍ന്ന് വാടക 3.1 ശതമാനം എന്ന നിരക്കിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ഭൂവുടമകള്‍ക്ക് 2.5 ശതമാനത്തിന് മുകളിലുള്ള വാടക നിരക്ക് വര്‍ധനയ്ക്കായി ലാന്‍ഡ് ലോര്‍ഡ് ആന്‍ഡ് ടെനന്റ് ബോര്‍ഡിന് (എല്‍ടിബി) അപേക്ഷ നല്‍കാം. വാടക വര്‍ധനയെക്കുറിച്ച് കുറഞ്ഞത് 90 ദിവസം മുമ്പെങ്കിലും വാടകക്കാര്‍ക്ക് രേഖാമൂലം അറിയിപ്പ് നല്‍കണം. കൂടാതെ, വര്‍ഷത്തില്‍ ഒന്നിലധികം തവണ വാടക വര്‍ധിപ്പിക്കാന്‍ പാടില്ലെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.