ജര്‍മനിയിലെ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാര്‍ഥിയെ കാണാതായി

By: 600007 On: Jul 3, 2024, 9:30 AM

ബര്‍ലിന്‍: ജര്‍മനിയിലെ മ്യൂണിക്കിനടുത്തുള്ള ഐസ്ബാക്കിലെ ഇംഗ്ലിഷ് ഗാര്‍ഡന്‍ നദിയില്‍ നീന്താനിറങ്ങിയ മലയാളി വിദ്യാർഥിയെ കാണാതായി.
തിരുവനന്തപുരം സ്വദേശി നിതിന്‍ തോമസ് അലക്സിനെ(26) ആണ് കാണാതായത്.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് നിതിനും സുഹൃത്തുക്കളും ചേർന്ന് ഐസ്ബാക്കിലേക്ക് പോയിരുന്നു. യുവാവിനെ കാണാതായതിനെ തുടർന്ന് സുഹൃത്തുക്കളാണ് പോലീസില്‍ വിവരം അറിയിച്ചത്.

അപകടസാധ്യത കണക്കിലെടുത്ത് നീന്തല്‍ നിരോധിച്ചിരിക്കുന്ന സ്ഥലത്താണ് ഇവർ നീന്താനിറങ്ങിയത്. ബാഡന്‍ വുര്‍ട്ടംബര്‍ഗിലെ യൂണിവേഴ്സിറ്റി ഓഫ് സ്ററുട്ട്ഗാര്‍ട്ടിലെ വിദ്യാർഥിയാണ് നിതിന്‍.