മാനിറ്റോബ മലയാളി അസോസിയേഷൻ നടത്തിയ വടം വലി മത്സരത്തിൽ സൗത്ത് സൈഡ് റാപ്റ്റെർസ് വിജയികളായി

By: 600007 On: Jul 3, 2024, 7:57 AM

കാനഡ ഡേയുടെ ഭാഗമായി മലയാളി മലയാളി അസോസിയേഷൻ ഓഫ് മാനിറ്റോബ നടത്തിയ വടം വലി മത്സരത്തിൽ വൈകിങ്‌സ് യുണൈറ്റഡിനെ തോൽപ്പിച്ച് സൗത്ത് സൈഡ് റാപ്റ്റെർസ് വിജയികളായി. മാനിറ്റോബയിൽ നിന്നുള്ള ഏഴ് മലയാളി ടീമുകളാണ് മത്സരത്തിൽ രജിസ്റ്റർ ചെയ്തിരുന്നത്. 300 ഡോളർ വിലമതിക്കുന്ന മുട്ടനാടിന്റെ ഇറച്ചി ആയിരുന്നു ഒന്നാം സമ്മാനം. വിന്നിപെഗിലെ പ്രമുഖ സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റായ സതേൺ സ്‌പൈസസ് ആണ് ഒന്നാം സമ്മാനം സ്പോൺസർ ചെയ്തിരുന്നത്. കാനഡയിൽ ആദ്യമായി ഒരു വനിത റഫറിയുടെ ( അന്ന വക്കച്ചൻ) നേതൃത്വത്തിൽ നടത്തിയ മത്സരമെന്ന പ്രത്യേകതയും ഈ പ്രാവശ്യത്തെ വടം വലി മത്സരത്തിനുണ്ടായിരുന്നു. എബിൻ, ജിബിൻ,ആൽവിൻ, ചാർളി, ജോയൽ, എൽസൺ, ലിയോ, അലക്സ്, ടോണി, ജൂഡിൻ, അലൻ എന്നിവരാണ് സൗത്ത് സൈഡ് റാപ്റ്റെർസിലെ ടീമംഗങ്ങൾ. 

നർത്തകി സ്‌കൂൾ ഓഫ് ഡാൻസിന്റെ നേതൃത്വത്തിൽ 54 പേർ ചേർന്നവതരിപ്പിച്ച ഫ്ലാഷ് മോബ് കാണികൾക്ക് നല്ലൊരു ദൃശ്യാനുഭവം നൽകി.  വിന്നിപെഗ്ഗിലെ റീജന്റ് അവന്യുവിലെ റെഡ് സ്വാൻ പിസ്സയായിരുന്നു മത്സരത്തിന്റെ ഒഫീഷ്യൽ ക്യാറ്ററർ. മെമ്പർ ഓഫ് പാർലിമെന്റ് ടെറി ഡഗ്ലാൻഡ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. നോർത്ത് അമേരിക്കയിൽ നടക്കുന്ന പ്രൊഫഷണൽ വടം മത്സരങ്ങളിൽ പങ്കെടുക്കുവാനായി മാനിറ്റോബയെ പ്രതിനിധീകരിക്കുന്ന ഒരു മലയാളി ടീമിനെ ഒരുക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് മാനിറ്റോബ മലയാളി അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് തോമസ് അറിയിച്ചു