എഡ്മന്റണില്‍ പേപ്പര്‍, പുനരുപയോഗിക്കാവുന്ന ബാഗുകളുടെ ഫീസ് വര്‍ധിപ്പിച്ചു 

By: 600002 On: Jul 2, 2024, 12:46 PM

 


എഡ്മന്റണില്‍ പേപ്പര്‍ ബാഗുകള്‍ക്കും പുനരുപയോഗിക്കാവുന്ന ബാഗുകള്‍ക്കുമുള്ള ഫീസ് വര്‍ധിപ്പിച്ചു. ജൂലൈ 1 മുതല്‍ പേപ്പര്‍ ബാഗുകള്‍ക്ക് കുറഞ്ഞത് 25 സെന്റായി വില വര്‍ധിച്ചു. പുതിയ പുനരുപയോഗിക്കാവുന്ന ബാഗുകള്‍ക്ക് കുറഞ്ഞത് 2 ഡോളറും വിലവരും. സിറ്റിയുടെ സിംഗിള്‍ യൂസ് ഐറ്റം റിഡക്ഷന്‍ ബൈലോ പ്രകാരം ഒരു പേപ്പര്‍ ബാഗിന് 15 സെന്റും പുനരുപയോഗിക്കാവുന്ന ബാഗിന് ഒരു ഡോളറുമായിരുന്നു നിരക്ക്. 2023 ജൂലൈ 1 മുതല്‍ ബൈലോ പ്രാബല്യത്തില്‍ വന്നു. പൂര്‍ണമായും പ്ലാസ്റ്റിക്കില്‍ നിന്നും പ്ലാസ്റ്റിക് ഇതര ഉല്‍പ്പന്നങ്ങളിലേക്ക് മാറുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പുനരുപയോഗിക്കാവുന്നവയുടെ ഉപയോഗം വര്‍ധിപ്പിച്ച് മാലിന്യങ്ങള്‍ കുറയ്ക്കുവാനാണ് ലക്ഷ്യമിടുന്നത്. 

പ്ലാസ്റ്റിക്, മര ഉല്‍പ്പന്നങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍, കാര്‍ഡ്‌ബോര്‍ഡ് തുടങ്ങിയവയാണ് സിംഗിള്‍-യൂസ് ഇനങ്ങളില്‍ ഉള്‍പ്പെടുന്നത്.