ദുര്‍ഹം റീജണ്‍ ട്രാന്‍സിറ്റ് ബസ് നിരക്കുകള്‍ വര്‍ധിപ്പിച്ചു 

By: 600002 On: Jul 2, 2024, 12:15 PM

 


ദുര്‍ഹം റീജണ്‍ ട്രാന്‍സിറ്റ് (ഡിആര്‍ടി) ബസ് നിരക്കുകള്‍ ജൂലൈ 1 മുതല്‍ വര്‍ധിപ്പിച്ചു. സര്‍വീസ് മെച്ചപ്പെടുത്തുക, ബാറ്ററി ഇലക്ട്രിക് ഫ്‌ളീറ്റിലേക്കുള്ള മാറ്റം, യാത്രക്കാര്‍ക്ക് പുതിയ സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ബസ് നിരക്ക് വര്‍ധിപ്പിക്കുന്നതെന്ന് ഏജന്‍സി അറിയിച്ചു. ഇനി മുതല്‍ പ്രെസ്സോ ഫെയര്‍ കാര്‍ഡോ ഇ-ടിക്കറ്റോ ഉപയോഗിക്കുന്നവര്‍ക്കുള്ള ബസ് നിരക്ക് 3.35 ഡോളറില്‍ നിന്ന് 3.60 ഡോളറായി ഉയര്‍ന്നു. കൂടാതെ പണമായോ ഓപ്പണ്‍ പേയ്‌മെന്റുകളിലൂടെയോ അടയ്ക്കുന്ന മുതിര്‍ന്നവര്‍ക്കുള്ള നിരക്ക് 4.35 ഡോളറില്‍ നിന്നും 4.60 ഡോളറായി വര്‍ധിക്കുമെന്ന് ദുര്‍ഹം റീജണ്‍ ട്രാന്‍സിറ്റ് വക്താവ് അറിയിച്ചു. 

പ്രതിമാസ പ്രെസ്റ്റോ പാസുകളുടെ നിരക്കില്‍ 9 ഡോളര്‍ വര്‍ധനയും നടപ്പിലാക്കിയിട്ടുണ്ട്. ഇതോടെ 29.60 ഡോളറായി പ്രതിമാസ പ്രെസ്റ്റോ പാസ് നിരക്ക്. അതേസമയം, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ യാത്ര തുടരും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ദുര്‍ഹം റീജിയണ്‍ ട്രാന്‍സിറ്റ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.