12 വയസ്സുകാരനായ ഇന്ത്യൻ വിദ്യാർഥി സോബോർണോ ഐസക് ബാരി ബാച്ച്ലർ ഡിഗ്രിക്ക് ന്യൂയോർക്ക് സർവകലാശാലയിൽ ചേരുന്നു. മാൽവേൻ ഹൈ സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരിയാണ് ഐസക് ബാരി. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ന്യൂയോർക്ക് സർവകലാശാലയിൽ ഗണിതവും ഭൗതികശാസ്ത്രവും പഠിക്കാനുള്ള സ്കോളർഷിപ്പാണ് 12കാരന് ലഭിച്ചത്. 2 വയസ്സുള്ളപ്പോൾ ആവർത്തനപ്പട്ടിക ഹൃദിസ്ഥമാക്കി ശ്രദ്ധ നേടിയിരുന്നു.
2020-ൽ, 7 വയസ്സുള്ളപ്പോൾ, പഠിപ്പിക്കാൻ ഇന്ത്യയിലെ കോളേജുകളിൽ നിന്ന് ക്ഷണം ലഭിച്ചു തുടങ്ങി. വർഷത്തിൽ മൂന്ന് തവണ അദ്ദേഹം ഇന്ത്യൻ സർവകലാശാലകളിൽ ക്ലാസെടുക്കാൻ പോകാറുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ന്യൂയോർക്ക് ഹൈസ്‌കൂളിൽ നിന്ന് ജൂലൈ 3-ന് ബിരുദം നേടും. 4, 8, 10, 12 ഗ്രേഡുകൾ മാത്രം പൂർത്തിയാക്കിയായിരുന്നു ബിരുദ നേട്ടം. ബിരുദം നേടാനുള്ള ന്യൂയോർക്ക് സ്റ്റേറ്റ് റീജൻ്റ്സ് പരീക്ഷകളിൽ വിജയിച്ചു. അധ്യാപകരിൽ ഒരാളായ റെബേക്ക ഗോട്ടെസ്മാൻ കുട്ടിയെ പ്രതിഭയെന്ന് വിശേഷിപ്പിച്ചു. ഏറ്റവും അസാധാരണനായ വിദ്യാർഥിയെന്നാണ് അധ്യാപകർ സോബോർണോയെ വിശേഷിപ്പിക്കുന്നത്.