കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സെറ്റില്‍മെന്റ്, സപ്പോര്‍ട്ട് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന അഞ്ച് ഓര്‍ഗനൈസേഷനുകള്‍ 

By: 600002 On: Jul 1, 2024, 12:36 PM

 

കാനഡയിലുടനീളമുള്ള അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവിശ്യയിലോ പ്രദേശത്തിനുള്ളിലോ പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനുകളില്‍ നിന്ന് ചില സെറ്റില്‍മെന്റ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ കനേഡിയന്‍ പ്രവിശ്യകളിലും പ്രദേശങ്ങളിലുടനീളമുള്ള വിവിധ ദാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന ഈ സേവനങ്ങള്‍ക്ക് ഓരോന്നിനും അവരുടേതായ നയങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും സര്‍വീസ് ഓഫറുകളുമുണ്ട്. 

കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ പരിശീലനം, ആരോഗ്യ സംരക്ഷണം തുടങ്ങിയവ പോലുള്ള സര്‍ക്കാര്‍ സേവനങ്ങള്‍, ജോലി കണ്ടെത്തല്‍, പ്രാദേശിക സമൂഹവുമായുള്ള ഇടപഴകള്‍ തുടങ്ങിയ മേഖലകളില്‍ സഹായിക്കാന്‍ കഴിയുന്നതാണ് സെറ്റില്‍മെന്റ് സേവനങ്ങള്‍. അതേസമയം, ഇത്തരം ഓര്‍ഗനൈസേഷനുകള്‍ക്ക് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(IRCC) ധനസഹായം നല്‍കുന്നില്ല. 

1. സ്റ്റുഡന്റ്‌സ് ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍ (DLI)

വര്‍ക്ക്‌ഷോപ്പുകള്‍ മുതല്‍ സംഘടിത സാമൂഹിക പരിപാടികള്‍ വരെ എല്ലാ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്കും DLI വഴി പിന്തുണയും സെറ്റില്‍മെന്റ് സേവനങ്ങളും ലഭ്യമാക്കാന്‍ കഴിയും. കാനഡയിലെ എല്ലാ DLI കളും ഒരേ സെറ്റില്‍മെന്റ്, സപ്പോര്‍ട്ട് സര്‍വീസുകള്‍ നല്‍കില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. 

2. വുഡ് ഗ്രീന്‍ 

ടൊറന്റോയില്‍ അഞ്ചോളം ലൊക്കേഷനുകളില്‍ സെറ്റില്‍മെന്റ്, സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാണ്. ഇമിഗ്രേഷന്‍ സംബന്ധിച്ചുള്ള സംശയങ്ങള്‍ ദുരീകരിക്കല്‍, മറ്റ് സഹായങ്ങള്‍, കമ്മ്യൂണിറ്റി പ്രോഗ്രാമുകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പുതുതായി എത്തുന്നവര്‍ക്ക് ഭവനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, നിയമസഹായം എന്നിവ ഉള്‍പ്പെടുന്ന ചില സേവനങ്ങള്‍ വുഡ്ഗ്രീന്‍ നല്‍കുന്നു. 

3. മൊസെയ്ക് ബ്രിട്ടീഷ് കൊളംബിയ 

വാന്‍കുവര്‍, ബേണബി തുടങ്ങിയ ലൊക്കേഷനുകളില്‍ സപ്പോര്‍ട്ട് പ്രോഗ്രാം ലഭ്യമാണ്. വിസ സ്റ്റാറ്റസ്, ജോലി കണ്ടെത്തല്‍ തുടങ്ങി നിരവധി സേവനങ്ങള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കായി ബ്രിട്ടീഷ് കൊളംബിയ സെറ്റില്‍മെന്റ് ആന്‍ഡ് ഇന്റഗ്രേഷന്‍ സര്‍വീസസ്(BCSIS) പ്രോഗ്രാമിലൂടെ പ്രവര്‍ത്തിക്കുന്ന മൊസൈക് ബ്രിട്ടീഷ് കൊളംബിയ സഹായിക്കുന്നു. 

4. കൊളംബിയ ബേസിന്‍ അലയന്‍സ് ഫോര്‍ ലിറ്ററസി(CBAL) 

ബ്രിട്ടീഷ് കൊളംബിയയിലുടനീളമുള്ള 16 കമ്മ്യൂണിറ്റികളില്‍ CBAL പ്രവര്‍ത്തിക്കുന്നു. പ്രാഥമികമായി ഇംഗ്ലീഷിലും ചിലത് ഫ്രഞ്ച് ഭാഷയിലും സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 

5. ആക്ഷന്‍ ഫോര്‍ ഹെല്‍ത്തി കമ്മ്യൂണിറ്റീസ്(A4HC)


എഡ്മന്റണ്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഇംഗ്ലീഷിലും ഫ്രഞ്ചിലും സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന A4HC, വൈവിധ്യമാര്‍ന്ന സെഷനുകളിലൂടെയും ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലൂടെയും പ്രോഗ്രാമുകളിലൂടെയും അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളെ സഹായിക്കാനാകും.