സ്വന്തം കാര്‍ ഉപേക്ഷിച്ച് യാത്ര ചെയ്യാന്‍ ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിച്ച് ഊബര്‍ 

By: 600002 On: Jul 1, 2024, 10:22 AM

 


സ്വന്തം കാര്‍ ഉപേക്ഷിച്ച് പൊതുഗതാതമുള്‍പ്പെടെയുള്ള മറ്റ് ഗതാഗത സംവിധനങ്ങള്‍ ഉപയോഗിച്ച് യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിച്ച് റൈഡ് ഹെയ്‌ലിംഗ് കമ്പനി ഊബര്‍. ടൊറന്റോ, വാന്‍കുവര്‍ എന്നിവ ഉള്‍പ്പെടെ ഏഴ് വടക്കേ അമേരിക്കന്‍ നഗരങ്ങളിലായി 175 പേരെയാണ് കാര്‍ ഒഴിവാക്കിയുള്ള യാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത്. നാലാഴ്ചച്ചേത്ത് അവരുടെ സ്വന്തം കാറുകള്‍ ഒഴിവാക്കി മറ്റ് ഗതാഗത സംവിധാനങ്ങള്‍ വഴി യാത്ര ചെയ്യാനാണ് ഊബര്‍ പ്രോത്സാഹിപ്പിക്കുന്നത്. പ്രോഗ്രാമില്‍ പങ്കെടുക്കുന്നവര്‍ക്ക് ഊബര്‍ ക്രെഡിറ്റില്‍ 500 ഡോളറും, പൊതു ഗതാഗതം, കാര്‍ റെന്റല്‍, കാര്‍ഷെയര്‍ വൗച്ചര്‍ എന്നിവയില്‍ 500 ഡോളറും ലഭിക്കും. 

ഉദ്മവമനം കുറയ്ക്കാനും ഗതാഗതകുരുക്കുകള്‍ക്ക് പരിഹാരം കാണാനും സഹായിക്കുന്ന കാര്‍-ലൈറ്റ് ലൈഫ്‌സ്റ്റൈല്‍ സ്വീകരിക്കാന്‍ ആളുകളെ പ്രാപ്തരാക്കുക എന്നത് സംബന്ധിച്ച് ഊബര്‍ നടത്തുന്ന ഗവേഷണത്തോടനുബന്ധിച്ചാണ് പുതിയ പരീക്ഷണം നടത്തുന്നത്. ആഴ്ചയില്‍ മൂന്ന് തവണയില്‍ കൂടുതല്‍ കാര്‍ ഉപയോഗിക്കുകയും അനുഭവം രേഖപ്പെടുത്താന്‍ സമ്മതിക്കുകയും ചെയ്യുന്നവര്‍ക്ക് പരീക്ഷണത്തില്‍ പങ്കെടുക്കാം. 

ഒരു കാര്‍ സ്വന്തമാക്കാന്‍ കഴിയാതെ വരുന്നവരുണ്ട്. ഡ്രൈവര്‍മാര്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നം ഊബറിന്റെ പരീക്ഷണത്തിലൂടെ എടുത്ത്കാണിക്കുന്നു. ഒരു കാര്‍ സ്വന്തമാക്കുക എന്നത് വിലയേറിയ കാര്യമാണ്. Ratehub കണക്കാക്കുന്നത് ഈ വര്‍ഷം കാനഡയിലെ കാര്‍ ഉടമസ്ഥതയുടെ വാര്‍ഷിക ശരാശരി ചെലവ് 16,644 ഡോളറാണ്. 2020 ല്‍ നിന്നും 45 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഉപയോഗിച്ചതോ പുതിയതോ ആയ കാര്‍ വാങ്ങുന്നതിനുള്ള ചെലവും രാജ്യത്ത് ഉയര്‍ന്നത് ആളുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.