'12 മണിക്കൂർ ജോലി, വിനോദങ്ങളില്ല, ജീവിതം നരകതുല്യം'; യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറല്‍

By: 600007 On: Jun 30, 2024, 2:57 PM

എല്ലാവർക്കും അവരവരുടേതായ ജോലി ഭാരങ്ങളും ടെൻഷനുകളും ഒക്കെ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ, ഒരു കോർപ്പറേറ്റ് സംവിധാനത്തിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഈ സമ്മർദ്ദങ്ങൾ ഒക്കെയും അല്പം കൂടുതലാണന്ന് പലരും സാക്ഷ്യപ്പെടുത്താറുണ്ട്. അത്തരത്തിലൊരു തുറന്നു പറച്ചിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. 

വിനോദവും വിശ്രമവും ഇല്ലാത്ത തുടർച്ചയായ ജോലി തന്നെ തളർത്തുകയാണെന്നും തന്നോട് തന്നെയുള്ള സ്നേഹം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നുമുള്ള യുവതിയുടെ എക്സ് പോസ്റ്റാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാവുന്നത്. 'ഇഷ്' എന്ന പേരിൽ എക്സില്‍ അറിയപ്പെടുന്ന യുവതിയാണ് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്. ഓരോ ദിവസവും 12 മണിക്കൂറിൽ അധികം സമയം നീണ്ടുനിൽക്കുന്നതാണ് തന്‍റെ ജോലിയെന്നും തന്നോട് തന്നെയുള്ള സ്നേഹം ഇപ്പോൾ നഷ്ടമായിരിക്കുന്നു എന്നുമാണ് യുവതിയുടെ പോസ്റ്റ്.