കാല്‍ഗറിയിലെ ജലവിതരണ പൈപ്പിലെ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജല നിയന്ത്രണവും നഗരത്തില്‍ തുടരുന്നുണ്ട്. എന്നാല്‍ ജലവിതരണ പ്രതിസന്ധി ആരംഭിച്ച് മൂന്നാഴ്ചയ്ക്ക് ശേഷം നഗരവാസികളുടെ ജലഉപഭോഗം വ്യാഴാഴ്ച വര്‍ധിച്ചതായി മേയര്‍ ജ്യോതി ഗോണ്ടെക് റിപ്പോര്‍ട്ട് ചെയ്തു. 480 മില്യണ്‍ ലിറ്ററാണ് സിറ്റി നിശ്ചയിക്കുന്ന ഉപഭോഗത്തിന്റെ അളവ്. എന്നാല്‍ 500 മില്യണിലധികം ലിറ്റര്‍ ജലം ഉപയോഗിച്ചതായി മേയര്‍ പറയുന്നു.
ദിവസങ്ങള്‍ക്കകം ജലവിതരണം പുന:സ്ഥാപിക്കുമെന്ന് ഗോണ്ടെക് അറിയിച്ചു. അതിനാല്‍ ജലനിയന്ത്രണങ്ങള്‍ പാലിക്കുന്നത് തുടരണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു. അതേസമയം, സിറ്റിയില്‍ സ്റ്റേജ് 4 ഔട്ട്‌ഡോര്‍ ജലനിയന്ത്രണങ്ങളും തുടരുന്നുണ്ട്. നഗരവാസികള്‍ ജലഉപഭോഗത്തെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരായിരിക്കണം. കൂടാതെ വെള്ളം ലാഭിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും മേയര്‍ നിര്‍ദ്ദേശിച്ചു.