ഋഷി സുനക്കിനെതിരെ വംശീയ അധിക്ഷേപം

By: 600007 On: Jun 29, 2024, 1:36 PM

 

ലണ്ടൻ: തനിക്കെതിരെ ഉയർന്ന വംശീയാധിക്ഷേപം വേദനയും അമർഷവും ഉണ്ടാക്കിയതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ഏഷ്യക്കാർക്കെതിരെ പറയാറുള്ള വംശീയ അധിക്ഷേപ പദമാണു ടിവി ചർച്ചയിൽ വലതുപക്ഷ റിഫോം യുകെ പാർട്ടിയുടെ നൈജൽ ഫറാജിന്റെ അനുയായി സുനകിനെ പരാമർശിച്ചു പറഞ്ഞത്. ‘എന്റെ 2 പെൺമക്കൾ ഇതു ടിവിയിൽ കാണേണ്ടിവരുന്നത് വേദനയും അമർഷവും ഉണ്ടാക്കുന്നു’– സുനക് പറഞ്ഞു

കുടിയേറ്റ പ്രശ്നവുമായി ബന്ധപ്പെട്ടാണു നൈജൽ ഫറാജിന്റെ പാർട്ടിക്കാരനായ ആൻഡ്രൂ പാർക്കർ സുനകിനെതിരെ അസഭ്യം പറഞ്ഞത്. കൺസർവേറ്റീവ് പാർട്ടി ഋഷി സുനകിനെ നേതാവാക്കിയ നടപടി പരാമർശിച്ചായിരുന്നു ഇത്. ഇന്ത്യയിൽനിന്ന് യുകെയിലേക്കു കുടിയേറിയവരാണു സുനകിന്റെ മാതാപിതാക്കൾ.