സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം വഴി വാടകതട്ടിപ്പുകള്‍ വര്‍ധിക്കുന്നു: ജാഗ്രത പാലിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഓട്ടവ പോലീസ് 

By: 600002 On: Jun 29, 2024, 1:10 PM

 


വാടക വീടുകള്‍ കണ്ടെത്തുന്നതിന് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് ഓട്ടവ പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. വാടകതട്ടിപ്പുകള്‍ പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. പ്രയാസകരമാണ് ഇവ കണ്ടെത്താന്‍. ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ എളുപ്പമായതിനാല്‍ തട്ടിപ്പുകാര്‍ കൂടുതലായും ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സ് വഴി വ്യാജ പരസ്യങ്ങള്‍ നല്‍കുമെന്ന് ഓട്ടവ പോലീസ് സര്‍വീസിലെ(OPS) ഫ്രോഡ് യൂണിറ്റിലെ സ്റ്റാഫ് സര്‍ജന്റ് കാമറൂണ്‍ ഗ്രഹാം പറഞ്ഞു. 

തട്ടിപ്പുകാര്‍ എജന്റുകളായി ആള്‍മാറാട്ടം നടത്തി തട്ടിപ്പില്‍ വീഴുന്നവരെ പ്രോപ്പര്‍ട്ടികള്‍ കാണിക്കുന്നു. ആരുമില്ലാതെ തുറന്നുകിടക്കുന്ന സ്ഥലങ്ങളില്‍ അനധികൃതായി അപ്പാര്‍ട്ട്‌മെന്റുകളില്‍ പ്രവേശിച്ച് വാടകയ്ക്ക് നല്‍കുന്നതായി അഭിനയിക്കും. വാടക വീട് അന്വേഷിക്കുന്നവര്‍ ഇവരുടെ തട്ടിപ്പില്‍ വീഴുന്നു. പിന്നീട് വ്യാജരേഖകള്‍ കൈമാറി പണവും കൈമാറിയതിന് ശേഷമായിരിക്കും തങ്ങള്‍ തട്ടിപ്പിനിരകളായെന്ന് തിരിച്ചറിയുന്നതെന്ന് കാമറൂണ്‍ ഗ്രഹാം പറഞ്ഞു. അതിനാല്‍ ഫെയ്‌സ്ബുക്ക് മാര്‍ക്കറ്റ്‌പ്ലെയ്‌സ് പോലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ വാടക വീട് കണ്ടെത്തുന്നതിനായി ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗ്രഹാം മുന്നറിയിപ്പ് നല്‍കുന്നു.