ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്ന സിട്രെയിന്‍ യാത്രക്കാരെ കണ്ടെത്താനായി കാല്‍ഗറി ട്രാന്‍സിറ്റ് എന്‍ഫോഴ്‌സ്‌മെന്റ് വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ട്രാന്‍സിറ്റിന്റെയും യാത്രക്കാരുടയെും സുരക്ഷയിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും ഇനി എല്ലാ യാത്രക്കാരും കൃത്യമായി ടിക്കറ്റെടുത്താണ് യാത്ര ചെയ്യുന്നതെന് ഉറപ്പുവരുത്തുമെന്നും ഏജന്‍സി അറിയിച്ചു. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവര്‍ക്ക് ട്രാന്‍സ്ഫര്‍ നിരക്ക് ലംഘനത്തിന് 250 ഡോളര്‍ പിഴ ചുമത്തും. ടിക്കറ്റ് ലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ കൂടുതല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.