പ്രവിശ്യയ്ക്ക് പുറത്ത് കരിയര്‍ കോളേജുകളില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ധനസഹായം ലഭ്യമാകില്ലെന്ന് ആല്‍ബെര്‍ട്ട 

By: 600002 On: Jun 29, 2024, 10:03 AM

 

പ്രവിശ്യയ്ക്ക് പുറത്തുള്ള സ്വകാര്യ കരിയര്‍ കോളേജുകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ ധനസഹായം ലഭ്യമാകില്ലെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് മുതല്‍ ആല്‍ബെര്‍ട്ടയ്ക്ക് പുറത്തുള്ള സ്വകാര്യ കരിയര്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആല്‍ബെര്‍ട്ട സ്റ്റുഡന്റ് എയ്ഡ് പ്രൊവിന്‍ഷ്യല്‍ ഫണ്ടിംഗ് നല്‍കില്ല. ആ പ്രോഗ്രാമിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫെഡറല്‍ വിദ്യാര്‍ത്ഥി വായ്പകള്‍ക്കും ഗ്രാന്റുകള്‍ക്കും അര്‍ഹതയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഒന്റാരിയോയിലെ ഡെന്റല്‍ ഹൈജീനിസ്റ്റ് പരിശീലനം പോലുള്ള ഉയര്‍ന്ന ഡിമാന്‍ഡുള്ള മേഖലകളെ പിന്തുണയ്ക്കുന്ന പ്രോഗ്രാമിന്റെയും സ്വകാര്യ കരിയര്‍ കോളേജ് പ്രോഗ്രാമുകളുടെയും അവസാന വര്‍ഷത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവുകള്‍ അനുവദിക്കും.