പ്രവിശ്യയിലെ കുടിയേറ്റം പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും: പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതില്‍ കര്‍ശന നടപടിയടുക്കും:  ക്യുബെക്ക് പ്രീമിയര്‍ 

By: 600002 On: Jun 29, 2024, 9:24 AM

 

പ്രവിശ്യയിലെ നിലവിലെ ഇമിഗ്രേഷന്‍ ലെവല്‍ നിലനിര്‍ത്തിയാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി ക്യുബെക്ക് പ്രീമിയര്‍ ഫ്രാന്‍സ്വേ ലെഗോള്‍ട്ട്. പ്രവിശ്യയിലെ പാര്‍പ്പിട പ്രതിസന്ധിക്ക് പൂര്‍ണ ഉത്തരവാദികള്‍ താല്‍ക്കാലിക കുടിയേറ്റക്കാരാണെന്ന് ലെഗോള്‍ട്ട് കുറ്റപ്പെടുത്തി. പ്രവിശ്യയിലെ നിലവിലെ ഇമിഗ്രേഷന്‍ നിരക്ക് നിലനിര്‍ത്തിയാല്‍ പുതിയ കുടിയേറ്റക്കാരെ സ്വീകരിക്കുന്നതില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പ്രവിശ്യയിലെ ഭവന നിര്‍മാണം, ഫ്രഞ്ച് ഭാഷ സേവനങ്ങള്‍ എന്നിവയില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നേരിടാന്‍ പുതിയ കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ക്യുബെക്കില്‍ മൂന്ന് ലക്ഷത്തിലധികം താല്‍ക്കാലിക താമസക്കാരുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത് പ്രവിശ്യയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലാണെന്നും ലെഗോള്‍ട്ട് പറഞ്ഞു. 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ക്യുബെക്കില്‍ മൂന്ന് ലക്ഷത്തിലധികം താല്‍ക്കാലിക താമസക്കാരുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. ഇത് പ്രവിശ്യയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതലാണെന്നും ലെഗോള്‍ട്ട് പറയുന്നു. 2024 രണ്ടാം പാദത്തില്‍ 597,140 താല്‍ക്കാലിക താമസക്കാര്‍ ക്യുബെക്കില്‍ ഉണ്ടെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.