ഏറ്റുമുട്ടി ബൈഡനും ട്രംപും, പ്രസിഡൻഷ്യൽ സംവാദം തുടങ്ങി

By: 600007 On: Jun 28, 2024, 5:06 PM

 

അറ്റ്ലാൻ്റ : യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുഖ്യസ്ഥാനാർഥികളായ ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡനും റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡോണൾഡ് ട്രംപും തമ്മിലുള്ള സംവാദം തുടങ്ങി. അതിർത്തി, വിദേശനയം, ഗർഭഛിദ്രം, ദേശീയ സുരക്ഷ എന്നീ വിഷയങ്ങളിലാണ് ഇരുവരും തമ്മിൽ സംവാദം നടന്നത്. സംവാദത്തിനിടെ നുണയൻമാരെന്നും ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റുമാരെന്നും വിളിച്ച് ട്രംപും ബൈഡനും പരസ്പരം കലഹിച്ചു. 90 മിനിറ്റ് നീണ്ട സംവാദത്തിൽ പലപ്പോഴും ട്രംപിനായിരുന്നു മേൽക്കൈ. ട്രംപിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാനാകാതെ ബൈഡൻ വലയുന്നതും കണ്ടു.

ട്രംപ് പരാജയപ്പെട്ട പ്രസിഡന്റാണെന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. പ്രായത്തിന്റെ കാര്യത്തിലും ട്രംപ് തന്നേക്കാൾ മൂന്ന് വയസിന് ഇളയതാണെന്നും അൽപം ബഹുമാനമാകാമെന്നും 81കാരനായ ബൈഡൻ ഓർമിപ്പിച്ചു. മറുപടിയായി ബൈഡനെ കുറ്റവാളി എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ന്യൂയോർക് ഹഷ് മണി​ കേസിനെ പരാമർശിച്ചായിരുന്നു ഇത്. എന്നാൽ ട്രംപിന് എന്താണ് സംസാരിക്കേണ്ടതെന്ന് അറിയില്ലെന്നായിരുന്നു ബൈഡന്റെ മറുപടി. നാറ്റോയിൽ നിന്ന് പുറത്ത്കടക്കാൻ ആഗ്രഹിക്കുന്ന ആളാണ് ട്രംപ്. ലോകം നാറ്റോയിൽ തുടരാൻ ആഗ്രഹിക്കുമ്പോൾ നാറ്റോയിൽ നിന്ന് പിൻവാങ്ങാൻ തീരുമാനിച്ചയാളാണ് ട്രംപ് എന്നും ബൈഡൻ വിമർശിച്ചു.