തെ​ക്ക​ൻ ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം; യാത്രക്ക് വിലക്കേർപ്പെടുത്തി രാജ്യങ്ങൾ

By: 600007 On: Jun 28, 2024, 5:00 PM

 

ദുബൈ: തെ​ക്ക​ൻ ല​ബ​നാ​നി​ലെ ന​ബാ​ത്തി പ്ര​വി​ശ്യ​യി​ലെ ഐ​ത​റൗ​ൺ ഗ്രാ​മ​ത്തി​ന് നേ​രെ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം രൂക്ഷം അമേരിക്ക ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾ ലെബനാൻ യാത്രക്ക്​ വിലക്ക്​ ഏർപ്പെടുത്തി. പ്ര​ത്യേ​കി​ച്ച് തെ​ക്ക​ൻ ല​ബ​നാ​ൻ, സി​റി​യ​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ, അ​ഭ​യാ​ർ​ഥി സെ​റ്റി​ൽ​മെ​ന്റു​ക​ൾ എ​ന്നിവ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ജ​ർ​മ​നി​യും നെ​ത​ർ​ല​ൻ​ഡ്സും പൗ​ര​ൻ​മാ​രോ​ട് ല​ബ​​നാ​ൻ വി​ടാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. 

യുദ്ധം ഒഴിവാക്കാൻ നയതന്ത്ര നീക്കം തുടരുമെന്ന്​ അമേരിക്കയും യൂറോപ്യൻ യൂണിയനും അറിയിച്ചിട്ടുണ്ട്. ഗസ്സയിലും ഇസ്രായേൽ ആക്രമണം വ്യാപകമായി തുടരുകയാണ്. ഗസ്സയിൽ ഇസ്രായേൽ തോൽക്കുകയാണെന്ന്​ മുൻ പ്രതിരോധ മന്ത്രി പറഞ്ഞു. ജെനിനിൽ സ്​ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും 16 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.