കോവിഡ് ബെനിഫിറ്റ് ഓവര്‍പേയ്‌മെന്റ് വീണ്ടെടുക്കാനുള്ള നിയമനടപടികളുമായി സിആര്‍എ 

By: 600002 On: Jun 28, 2024, 2:01 PM

 


കോവിഡ് മഹാമാരിക്കാലത്ത് അനുവദിച്ച ആനുകൂല്യങ്ങളുടെ അധിക പേയ്‌മെന്റുകള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ കാനഡ റെവന്യൂ ഏജന്‍സി(സിആര്‍എ) ശക്തമാക്കി. ജൂലൈ മുതല്‍ നിയമപരമായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ തുടങ്ങുമെന്നും സിആര്‍എ അറിയിച്ചു. കാനഡ എമര്‍ജന്‍സി റെസ്‌പോണ്‍സ് ബെനിഫിറ്റ്(CERB),  കാനഡ റിക്കവറി ബെനിഫിറ്റ്( CRB)  തുടങ്ങിയ എല്ലാ കോവിഡ്-19 പ്രോഗ്രാമുകളുടെയും ഓവര്‍പേയ്‌മെന്റുകള്‍ വീണ്ടെടുക്കാനുള്ള നടപടികളാണ് ആരംഭിക്കുന്നത്. 

അനുവദിച്ച ആനുകൂല്യങ്ങള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്ത പൗരന്മാരെ സഹായിക്കുമെന്നും സിആര്‍എ അറിയിച്ചു. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നവര്‍ക്കെതിരെയും സഹകരിക്കാത്തവര്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ഏജന്‍സി വ്യക്തമാക്കി.