ടൊറന്റോയില്‍ വെടിവെപ്പ് കുറ്റകൃത്യങ്ങളില്‍ 74 ശതമാനം വര്‍ധന: പോലീസ് റിപ്പോര്‍ട്ട് 

By: 600002 On: Jun 28, 2024, 12:19 PM

 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടൊറന്റോയില്‍ വെടിവെപ്പ് ആക്രമണങ്ങള്‍ 74 ശതമാനം വര്‍ധിച്ചതായി ടൊറന്റോ പോലീസിന്റെ റിപ്പോര്‍ട്ട്. 2024 ല്‍ ഇതുവരെ 24 പേര്‍ വെടിയേറ്റ് മരിച്ചതായി ഡെപ്യൂട്ടി ചീഫ് റോബര്‍ട്ട് ജോണ്‍സണ്‍ പറഞ്ഞു. 2023 ല്‍ ഒന്‍പത് പേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. നഗരത്തിലുടനീളം നടന്ന പരിശോധനയില്‍ 363 അനധികൃത തോക്കുകള്‍ പിടിച്ചെടുക്കുകയും തോക്കുകള്‍ ഉപയോഗിച്ചതിന് 494 പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

കഴിഞ്ഞ ആറ് മാസത്തിനിടെ ടൊറന്റോയിലും ഗ്രേറ്റര്‍ ടൊറന്റോയിലുമായി 24 ഓളം ടൗ ട്രക്ക് സംബന്ധമായ വെടിവയ്പുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ജിടിഎയിലുടനീളമുള്ള സംഘര്‍ഷങ്ങള്‍ പ്രാദേശിക തര്‍ക്കങ്ങളെ തുടര്‍ന്നാണെന്നും റോബര്‍ട്ട് ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി.