ലോകത്ത് ജീവിക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം നേടി കാല്‍ഗറി 

By: 600002 On: Jun 28, 2024, 11:26 AM

 

ലോകത്ത് ജീവിക്കാന്‍ അനുയോജ്യമായ മികച്ച നഗരങ്ങളുടെ പട്ടികയില്‍ കാല്‍ഗറി അഞ്ചാം സ്ഥാനത്ത്. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് പുറത്തുവിട്ട പട്ടികയിലാണ് കാല്‍ഗറി ആദ്യ അഞ്ചില്‍ ഇടം നേടിയത്. 2023 ല്‍ ഏഴാം സ്ഥാനത്തായിരുന്ന കാല്‍ഗറി ഈ വര്‍ഷം അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. ആരോഗ്യ സംരക്ഷണം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ മികവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ അംഗീകാരം. ഗ്ലോബല്‍ ലിവബിലിറ്റി ഇന്‍ഡക്‌സ് പ്രകാരം 96.8 ആണ് കാല്‍ഗറി നേടിയ സ്‌കോര്‍. 

173 നഗരങ്ങളെയാണ് വിശകലനം ചെയ്തത്. ഇതില്‍ കാനഡയിലെ ടൊറന്റോ സിറ്റി പന്ത്രണ്ടാം സ്ഥാനത്താണ്.