മോഷ്ടിക്കപ്പെട്ട 400 ല്‍ അധികം കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകള്‍ ബേണബി ആര്‍സിഎംപി കണ്ടെത്തി; പഞ്ചാബ് സ്വദേശി പിടിയില്‍ 

By: 600002 On: Jun 27, 2024, 12:28 PM

 

ഈ മാസം നടന്ന രഹസ്യ ഓപ്പറേഷനില്‍ 400 ല്‍ അധികം മോഷ്ടിച്ച കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകള്‍ ബേണബി ആര്‍സിഎംപി കണ്ടെത്തി. അന്വേഷണത്തില്‍ 50കാരനായ പഞ്ചാബി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സറേയില്‍ താമസിക്കുന്ന ജസ്‌വീന്ദര്‍ സിംഗ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കുറ്റം ചുമത്തി. കണ്ടെത്തിയ മൊത്തം 439 ഉപകരണങ്ങളില്‍ ഭൂരിഭാഗവും മോഷ്ടിക്കപ്പെട്ടതാണെന്നും യുഎസിലേക്ക് കയറ്റുമതി ചെയ്യാനായിരുന്നു ഉദ്ദേശമെന്നും പോലീസ് പറഞ്ഞു. മാര്‍ച്ച് മാസം മുതല്‍ നഗരത്തില്‍ കാറ്റലറ്റിക് കണ്‍െവര്‍ട്ടറുകളുടെ മോഷണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. 

പ്രതി ഒരു മൊബൈല്‍ മെറ്റല്‍ റീസെക്ലിംഗ് ബിസിനസ് നടത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ വാഹനങ്ങളും കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളും അതിര്‍ത്തിക്കപ്പുറത്തേക്ക് കയറ്റിയയ്ക്കുകയും ചെയ്തിരുന്നു.