കാനഡ ഡേയില്‍ ദേശീയ പാര്‍ക്കുകളില്‍ സൗജന്യ പ്രവേശനം 

By: 600002 On: Jun 27, 2024, 11:31 AM

 


ജൂലൈ 1 ന് കാനഡ ഡേയില്‍ രാജ്യത്തെ ദേശീയ പാര്‍ക്കുകളും ചരിത്ര സ്മാരകങ്ങളും ദേശീയ സമുദ്ര സംരക്ഷണ കേന്ദ്രങ്ങളുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സൗജന്യ സന്ദര്‍ശനം വാഗ്ദാനം ചെയ്ത് കാനഡ എണ്‍വയോണ്‍മെന്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ച് മിനിസ്റ്റര്‍ സ്റ്റീവന്‍ ഗില്‍ബോള്‍ട്ട്. കാനഡയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമല്ല വിദേശ സഞ്ചാരികള്‍ക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് പാര്‍ക്ക്‌സ് കാനഡയുടെ കൂടി ചുമതലയുള്ള മന്ത്രി വ്യക്തമാക്കി. 

171 ദേശീയ ചരിത്ര സ്മാരകങ്ങളും പ്രദേശങ്ങളും, 47 ദേശീയ ഉദ്യാനങ്ങള്‍, അഞ്ച് ദേശീയ സമുദ്ര സംരക്ഷണ മേഖലകള്‍, ഒരു നാഷണല്‍ അര്‍ബന്‍ പാര്‍ക്ക് എന്നിവ ഉള്‍പ്പെടുന്ന സാംസ്‌കാരിക, പൈതൃക സ്ഥലങ്ങളാണ് പാര്‍ക്ക്‌സ് കാനഡ പരിപാലിക്കുന്നത്. ഇതില്‍ ഏത് സ്ഥലങ്ങളിലും കാനഡ ഡേയില്‍ പ്രവേശനം സൗജന്യമായിരിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ മന്ത്രാലയം അറിയിച്ചു.